Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Great Britan Syro Malabar

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ബൈബിൾ ക്വിസ് മത്സരം നടത്തി

ബി​​​ർ​​​മിം​​ഗ്ഹാം: ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യി​​ൽ ആ​​​ധ്യാ​​​ത്മി​​​ക​​​ വ​​​ർ​​​ഷാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തി​​​യ ആ​​​ധ്യാ​​​ത്മി​​​ക​​​ വ​​​ർ​​​ഷ കു​​​ടും​​​ബ ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ൽ കാ​​​ന്‍റ​​റ​​​ർ​​​ബ​​​റി റീ​​​ജ​​ണി​​ലെ ഔ​​​ർ ലേ​​​ഡി ഓ​​​ഫ് ഹെ​​​ൽ​​​ത്ത് മി​​​ഷ​​​നി​​​ൽ​​നി​​​ന്നു​​​ള്ള ബി​​​ബി​​​ത കെ. ​​​ബേ​​​ബി, ജോ​​​മോ​​​ൻ ജോ​​​ൺ, ജോ​​​ഹാ​​​ൻ ജെ. ​​​മാ​​​ത്യു, ഇ​​​വാ​​​ൻ ജെ. ​​​മാ​​​ത്യു, ഡാ​​​നി​​​യേ​​​ൽ മാ​​​ത്യു, ജേ​​​ക്ക​​​ബ് ജെ. ​​​മാ​​​ത്യു എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന നൂ​​​റൊ​​​ക്ക​​​രി​​​യി​​​ൽ കു​​​ടും​​​ബം ഒ​​​ന്നാം സ​​​മ്മാ​​​നം നേ‌​​ടി. ​മൂ​​​വാ​​​യി​​​രം പൗ​​​ണ്ടും ട്രോ​​​ഫി​​​യു​​മാ​​ണ് ഒ​​ന്നാം സ​​മ്മാ​​നം.

ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യ ര​​​ണ്ടാ​​​യി​​​രം പൗ​​​ണ്ടും ട്രോ​​​ഫി​​​യും ല​​​ണ്ട​​​ൻ റീ​​ജ​​ണി​​ൽ നി​​​ന്നു​​​ള്ള ഹാ​​​ർ​​​ലോ ഹോ​​​ളി ഫാ​​​മി​​​ലി പ്രൊ​​​പ്പോ​​​സ​​​ഡ്‌ മി​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളാ​​​യ ക​​​ള​​​ത്തി​​​ൽ ലി​​​ജി​​​ൻ ചാ​​​ക്കോ ജ​​​യിം​​​സ്, ശ്യാ​​​മ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ നേ​​ടി.

മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ ആ​​​യി​​​രം പൗ​​​ണ്ടും ട്രോ​​​ഫി​​​യും ബി​​​ർ​​​മിം​​​ഗ്ഹാം ​റീ​​​ജ​​ണി​​​ലെ സ്റ്റോ​​​ക്ക് ഓ​​​ൺ ട്രെ​​​ന്‍റ് ഔ​​​ർ ലേ​​​ഡി ഓ​​​ഫ് പെ​​​ർ​​​പെ​​​ച്വ​​​ൽ ഹെ​​​ൽ​​​പ്പ് മി​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ൾ ആ​​​യ പ​​​ണ്ടാ​​​ര​​​ക്ക​​​ള​​​ത്തി​​​ൽ ജേ​​​ക്ക​​​ബ് കു​​​ര്യ​​​ൻ, സോ​​​ണി​​​യ കു​​​ര്യ​​​ൻ, ജെ​​​റി​​​ൻ ജേ​​​ക്ക​​​ബ്, ജോ​​​ഷ്വാ ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​രാ​​ണ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ൽ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു.

Latest News

Up